flight-

ന്യൂഡൽഹി: യെമനിൽ ഹൂതി വിമതരുടെ പിടിയിൽ നിന്ന് മോചിതരായ കോഴിക്കോട് സ്വദേശി ദീപേഷ്, കോട്ടയം സ്വദേശി ശ്രീജിത്ത്, ഹരിപ്പാട് ചേപ്പാട് സ്വദേശി അഖിൽ രഘു എന്നിവർ നാട്ടിലെത്തി. ഇവരടക്കം യെമനിൽ തടവിലായിരുന്ന പതിനൊന്ന് കപ്പൽ ജീവനക്കാരെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ട് മോചിപ്പിച്ചത്. ഒമാനിൽ നിന്ന് ഇന്നലെ ഡൽഹിയിലെത്തിയ ഇവർ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

ജനുവരി 2നാണ് ഇന്ത്യൻ സംഘം ഹൂതികളുടെ തടവിലായത്. അന്നു മുൽ യു.എൻ രക്ഷാസമിതിയിലടക്കം വിവിധ രാജ്യാന്തര വേദികളിൽ കേന്ദ്ര സർക്കാർ വിഷയം ഉന്നയിക്കുകയും ഇന്ത്യൻ പൗരൻമാരുടെ മോചനത്തിന് സഹായം തേടുകയും ചെയ്തിരുന്നു.