ghh

ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണകാലത്ത് പ്രാബല്യത്തിൽ വന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹർജികളിൽ മേയ് 5ന് സുപ്രീംകോടതി അന്തിമവാദം കേൾക്കും. ഏപ്രിൽ 30നുള്ളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഇനി കേസ് മാറ്റിവയ്ക്കാനാവില്ലെന്നും മേയ് 5ന് അന്തിമ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷൻ 124 എ പ്രകാരം രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കൊണ്ടുള്ള രണ്ട് റിട്ട് ഹർജികളാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ് ലി എന്നിവടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്. റിട്ട. മേജർ ജനറൽ എസ്.ജി വൊമ്പാട്ട് കേരയും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുമാണ് ഹർജികൾ സമർപ്പിച്ചത്.