yhuyjuy

ന്യൂഡൽഹി: സംസ്ഥാനങ്ങൾ ഇന്ധനങ്ങൾക്കുമേലുള്ള വാറ്റു നികുതി കുറയ്‌ക്കാത്തതുകൊണ്ടാണ് വില ഉയരുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവനയ്‌ക്കെതിരെ പശ്ചിമബംഗാൾ, തെലങ്കാന, മഹാരാഷ്‌ട്ര മുഖ്യമന്ത്രിമാർ രംഗത്ത്. കേന്ദ്രസർക്കാർ അടിക്കിടി ഇന്ധന വില വർദ്ധിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്ക് മേൽ കെട്ടിവയ്‌ക്കാനാകില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ പ്രസ്‌താവന രാഷ്‌ട്രീയ പ്രേരിതമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. സംസ്ഥാനങ്ങൾക്കുമേൽ ബാദ്ധ്യത അടിച്ചേൽപ്പിക്കരുത്.സംസ്ഥാനത്തിന് അർഹതപ്പെട്ട 97,000 കോടി നൽകിയാൽ നികുതി കുറയ്ക്കാമെന്നും മമത കൂട്ടിച്ചേർത്തു. തെലങ്കാന മുഖ്യമന്ത്രി കെ.ടി. രാമറാവു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരും പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.