ന്യൂഡൽഹി: മാവോയിസ്റ്റ്,നക്‌സൽ മേഖലകളിൽ സുരക്ഷ കണക്കിലെടുത്ത് ബി.എസ്.എൻ.എൽ 2 ജി മൊബൈൽ സേവനങ്ങൾ 4ജിയിലേക്ക് മാറ്റാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

2,343 മാവോയിസ്റ്റ് മേഖലകളിലാണ് 4ജി സേവനം നടപ്പാക്കുക.ഇതിന് 1,884.59 കോടി രൂപ ചെലവിടും. മികച്ച ഇന്റർനെറ്റ്, ഡേറ്റ സേവനങ്ങൾ വഴി മാവോയിസ്റ്റ്, നക്‌സൽ മേഖലകളിലെ ഗ്രാമങ്ങളിൽ മൊബൈൽ കണക്‌ടിവിറ്റി, വിവിധ ഇ-ഗവേണൻസ് സേവനങ്ങൾ, ബാങ്കിംഗ് സേവനങ്ങൾ, ടെലി-മെഡിസിൻ, ടെലി വിദ്യാഭ്യാസം തുടങ്ങിയവ സാദ്ധ്യമാകും ഈ പ്രദേശങ്ങളിൽ വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ ആശയവിനിമയത്തിനും സഹായകമാണ്.