supre
f

 എൽ.ഐ.സിയിൽ 11,000 പേരുടെ സ്ഥിരപ്പെടുത്തൽ തടഞ്ഞു

ന്യൂ​ഡ​ൽ​ഹി​:​ ​സ​ർ​ക്കാ​ർ​ ​സ​ർ​വ്വീ​സു​ക​ളി​ലെ​ ​പി​ൻ​വാ​തി​ൽ​ ​നി​യ​മ​ന​ങ്ങ​ളു​ടെ​ ​കൊ​ള്ള​രു​താ​യ്മ​ക​ൾ​ക്കെ​തി​രെ​ ​ജ​ന​കീ​യ​മാ​യ​ ​നി​ല​പാ​ടു​മാ​യി​ ​സു​പ്രീം​കോ​ട​തി.​ ​പി​ൻ​വാ​തി​ൽ​ ​നി​യ​മ​നം​ ​വെ​റു​പ്പ് ​ഉ​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യ​ ​കോ​ട​തി​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​യും​ ​സം​വ​ര​ണ​ ​ത​ത്വ​ങ്ങ​ളു​ടെ​യും​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ല​ഘി​ക്കു​ന്ന​താ​ണ് ​ഇ​ത്ത​രം​ ​ന​ട​പ​ടി​ക​ളെ​ന്നും​ ​നി​രീ​ക്ഷി​ച്ചു.​ 11,000​ ​പാ​ർ​ട്ട് ​ടൈം​ ​ജീ​വ​ന​ക്കാ​രെ​ ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ​ ​ലൈ​ഫ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​കോ​ർ​പ്പ​റേ​ഷ​ന് ​(​എ​ൽ.​ഐ.​സി​)​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെട്ടുകൊണ്ട് രാജ്യത്തെ വി​വി​ധ ട്രേഡ് യൂണി​യനുകൾ പലപ്പോഴായി​ നൽകി​യ​ ​ഹ​ർ​ജികൾ​ ​ത​ള്ളി​ക്കൊ​ണ്ടു​ള്ള​താ​ണ് ​നി​ർ​ണാ​യ​ക​ ​ഇ​ട​പെ​ട​ൽ.

നിയമന മാനദണ്ഡങ്ങൾ പാലിക്കാതെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നിർദ്ദേശിച്ചാൽ അത് പിൻവാതിൽ നിയമനത്തിന് തുല്യമാണ്. ഭരണഘടനാപരമായ വ്യവസ്ഥകൾ പാലിച്ച് നീതിപൂർവ്വവും സുതാര്യവുമായാണ് സർക്കാർ നിയമന നടപടികൾ നടത്തേണ്ടത്. എന്നാൽ, അർഹതയുള്ള ജീവനക്കാർക്ക് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. യോഗ്യതയുള്ള പാർട്ട് ടൈം ജീവനക്കാരെ കണ്ടെത്തി ആനുകൂല്യം നൽകാൻ അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി പി.കെ.എസ്. ബാഗേൽ, മുൻ ജില്ലാ ജഡ്ജി രാജീവ് ശർമ്മ എന്നിവർ അംഗങ്ങളായ രണ്ടംഗ സമിതിക്ക് സുപ്രീംകോടതി രൂപവും നൽകി. കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച് 3 മാസത്തിനകം നഷ്ടപരിഹാരം നൽകണം.

സംവരണവും തുല്യ അവസരവും

അട്ടിമറിക്കപ്പെടും

1985 മേയ് 20 നും 1991 മാർച്ചിനുമിടയിൽ എൽ.ഐ.സിയിൽ പാർട്ട് ടൈം അടിസ്ഥാനത്തിൽ നിയമിതരായവരെ സ്ഥിരപ്പെടുത്താൻ നിർദ്ദേശിക്കണമെന്നായിരുന്നു ആവശ്യം. നിയമപ്രകാരം രൂപീകൃതമായ എൽ.ഐ.സിയിൽ ഭരണഘടനയുടെ 14,16 അനുച്ഛേദങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നിയമനം നടത്താൻ കഴിയൂവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സംവരണ തത്ത്വങ്ങൾക്ക് അനുസൃതമായും എല്ലാവർക്കും തുല്യ അവസരം നൽകിയും നടക്കുന്ന റിക്രൂട്ട്മെന്റ് പ്രക്രിയയ്ക്ക് പകരമായി പാർട്ട് ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഹർജിക്കു പിന്നിൽ

സുപ്രീംകോടതി മുമ്പാകെ ഉണ്ടായിരുന്ന ഒരു കേസിന്റെ അടിസ്ഥാനത്തിൽ 1981 ജനുവരിക്കും 1985 മേയ് 20 നുമിടയിൽ ജോലിയിൽ പ്രവേശിച്ച താത്കാലിക ജീവനക്കാരെ എൽ.ഐ.സി 1988ൽ സ്ഥിരപ്പെടുത്താനുള്ള തീരുമാനമെടുത്തിരുന്നു. തുടർന്ന് 1985നും 1992നും തുടർച്ചയായി രണ്ടു വർഷം 85 ദിവസം വീതം ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും തീരുമാനിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായി എൽ.ഐ.സി താത്കാലിക ജീവനക്കാർക്ക് നൽകിയ പരിഗണന പാർട്ട് ടൈം ജീവനക്കാർക്കും ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു 11,000 ജീവനക്കാരെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.