gghhg

ന്യൂഡൽഹി: ഇന്ദിരാഗാന്ധി വധത്തെ തുടർന്ന് 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ കോൺഗ്രസ് മുൻ എം.പി സജ്ജൻ കുമാറിന് സി.ബി.ഐ പ്രത്യേക കോടതിയുടെ ജാമ്യം. അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സജ്ജൻ കുമാർ വംശഹത്യയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനാൽ ജയിലിൽ തന്നെ തുടരണം. സജ്ജൻ കുമാറിന്റെ നേതൃത്വത്തിൽ ജനക്കൂട്ടം ജസ്വന്ത് സിംഗ്, മകൻ തരുൺദീപ് സിംഗ് എന്നിവരെ ചുട്ട് കൊന്നെന്നാണ് കേസ്.

2021 ഏപ്രിൽ 6 നാണ് സി.ബി.ഐ ഈ കേസിൽ സജ്ജൻ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ മകളുടെ മൊഴി 32 വർഷത്തിന് ശേഷമാണ് രേഖപ്പെടുത്തിയതെന്ന വസ്തുത പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 2018 ഡിസം. 17 ന് കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഡൽഹി ഹൈക്കോടതി ശിക്ഷ വിധിച്ചതിനാൽ നിലവിൽ തിഹാർ ജയിലിലാണ് സജ്ജൻ കുമാർ.