judge

ന്യൂഡൽഹി:ഹൈക്കോടതികളിലെ ഒഴിവുകളിൽ നിയമിക്കേണ്ട ജഡ്ജിമാരുടെ പട്ടിക ഉടനെ കൈമാറണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ നിർദ്ദേശം നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉടനെ 50 പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കും. കഴിഞ്ഞ ഒരു വർഷം 126 പേരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്തിയിട്ടുണ്ട്.. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം ലഭിച്ചത് കൊണ്ടാണ് ഇത്രയും നിയമനങ്ങൾ നടത്താനായതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി കൊളീജിയത്തിലെ മുതിർന്ന അംഗങ്ങളായ ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എ. എം ഖാൻവിൽക്കർ എന്നിവരും പങ്കെടുത്തു.

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത യോഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സംസ്ഥാന നിയമമന്ത്രി പി.രാജീവ് പങ്കെടുക്കും.