കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ സമ്മാനിച്ചു. അക്കാഡമിക മികവും സാമ്പത്തിക പശ്ചാത്തലവും പരിഗണിച്ചാണ് 40പേർക്ക് സ്‌കോളർഷിപ്പ് നൽകുന്നത്. രണ്ട് അന്ധ, ബധിര വിദ്യാർത്ഥികളും സ്‌കോളർഷിപ്പിന് അർഹരായി. ഹയർ എജുക്കേഷൻ സ്‌കോളർഷിപ്പ് ചെയർമാൻ ദിനേഷ് പി. തമ്പി, കെ.എം.എ മുൻ പ്രസിഡന്റും ജൂറി അംഗവുമായ എസ്.ആർ. നായർ, ജൂറി അംഗം എ. ബാലകൃഷ്ണൻ, കെ.എം.എ സെക്രട്ടറി ജോമോൻ കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.