പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്തിൽ 22.43 കോടി രൂപ വരവും 21.72 കോടി രൂപ ചെലവുമുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. കാർഷികമേഖലയ്ക്ക് 89.31 ലക്ഷം രൂപയും ഭവനപദ്ധതിക്ക് 2.30 കോടിയും ആരോഗ്യമേഖലയ്ക്ക് 26.50 ലക്ഷയും സേവന മേഖലയ്ക്ക് 89.57 ലക്ഷവും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ശുദ്ധജല വിതരണം ശുചിത്വ പരിപാലനം എന്നിവക്കായി 46.39 ലക്ഷവും വിദ്യാഭ്യാസ മേഖലയ്ക്ക് 14.50 ലക്ഷവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ചെലവിനായി 4.50 കോടിയും ആസ്തി വികസനത്തിനായി ഒരു കോടിയും ബഡ്ജറ്റിൽ നീക്കിവച്ചിട്ടുണ്ട്. റോഡ് സുരക്ഷണം,നിർമ്മാണം എന്നിവയ്ക്കായി മൂലധന ഇനത്തിൽ 2.40 കോടിയും മറ്റ് ആസ്തികളുടെ നിർമ്മാണ സംരക്ഷണം, മാലിന്യ സംസ്‌കരണം എന്നിവയ്ക്കായി 56.58 ലക്ഷം രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാരീരിക മാനസിക വൈകല്യങ്ങൾ നേരിടുന്നവർ, ഭിന്നശേഷിക്കാർ, അങ്കണവാടികൾ, സ്ത്രീകൾ, കുട്ടികൾ, വയോധികർ, അങ്കണവാടി തൊഴിലാളികൾ - അഗതികൾ, പട്ടികജാതി, എന്നീ വിഭാഗങ്ങളുടെ ക്ഷേമത്തിനായി 62.86 ലക്ഷം രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് ഷിജി ഷാജി അദ്ധ്യക്ഷത വഹിച്ചു.