പെരുമ്പാവൂർ: കാൽപന്തിനെ പ്രണയിക്കുന്ന വാട്‌സപ്പ് കൂട്ടായ്മയുടെ രണ്ടാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും മുൻകാല ഫുട്‌ബോൾ സ്‌പോർട്‌സ് താരങ്ങളെ ആദരിക്കലും അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഇ. ഇസ്മായിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ ടെൽക്ക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ദ്രോണാചാര്യ അവാർഡ് ജേതാവ് ടി.പി. ഔസോപ്പിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പഴയകാല താരങ്ങളായ ജേക്കബ് മാത്യൂസ്, കൊച്ചുണ്ണി മാഷ്, റെക്‌സ് ഇല്യാസ്, ചന്ദ്രൻ, ശശി എന്നിവരേയും യോഗത്തിൽ ആദരിച്ചു.