
ആലുവ: എൻ.വൈ.സി അഖിലേന്ത്യാ കമ്മിറ്റിയുടെ മികച്ച സംഘാടകനുള്ള അവാർഡിന് എടത്തല ഗ്രാമപഞ്ചായത്ത് അംഗവും ജനറൽ സെക്രട്ടറിയുമായ അഫ്‌സൽ കുഞ്ഞുമോൻ അർഹനായി. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. കൊവിഡ് കാലത്തും കേരളത്തെ നടുക്കിയ പ്രളയകാലത്തും അഫ്സൽ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ദേശീയ പ്രസിഡന്റ് ധീരജ് ശർമ്മ പറഞ്ഞു. എൻ.സി.പി ദേശീയ പ്രസിഡന്റ് ശരദ് പവാറിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. എൻ.സി.പി ദേശീയ സെക്രട്ടറി കെ.ജെ. ജോസ്‌മോൻ പങ്കെടുത്തു.