മൂവാറ്റുപുഴ: റാക്കാട് കാരണാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 3,4 തീയതികളിൽ നടക്കും. 3ന് രാവിലെ 5മുതൽ 6വരെ അഭിഷേകം,7വരെ ഉഷ:പൂജ, 8.30മുതൽ പൂജാവഴിപാട്, 11.30ന് ഉച്ചപ്പൂജ, 12.30മുതൽ അന്നദാനം, വൈകിട്ട് 6.30മുതൽ 7.30വരെ ദീപാരാധന തുടർന്ന് കളമെഴുത്ത് പാട്ട്. 4ന് പൂജകളും അന്നദാനവും പതിവുപോലെ, രാത്രി 7.30ന് അത്താഴപൂജ, രാത്രി 12ന് ഇളംകാവിലേക്ക് എഴുന്നള്ളിപ്പ് തുടർന്ന് രാവിലെ 2ന് തൂക്കം, 5ന് ആറാട്ട്.