നെട്ടൂർ: ഇരുമ്പനം പുതിയറോഡ് – എസ്.എൻ ജംഗ്ഷൻ റോഡിൽ ഹീരാ ഫ്ലാറ്റിനു മുന്നിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പൂതേപ്പാടം നിസാം മൻസിലിൽ നവാസിന്റെ മകൻ നിസാമുദ്ദീനാണ് (22) മരണമടഞ്ഞത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അപകടം. മാതാവ്: ഷബ്ന. സഹോദരങ്ങൾ: നൂർജഹാൻ, മുഹമ്മദ് സഫറുദ്ദീൻ.