കൊച്ചി: രാജ്യത്തെ നിർമ്മാണവ്യവസായ മേഖലയും കേന്ദ്ര നീതി ആയോഗും പിന്തുണയ്ക്കുന്ന കൺസ്ട്രക്ഷൻ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ (സി.ഐ.ഡി.സി)അവാർഡുകൾ കേരളത്തിൽ നിന്നുള്ള ബി.പി.സി.എൽ. കൊച്ചി റിഫൈനറി, കൊച്ചി മെട്രോ റെയിലിനു വേണ്ടി കെ.ഇ.സി ഇന്റർനാഷനൽ, ബിൽഡറായ അസറ്റ് ഹോംസ് എന്നീ സ്ഥാപനങ്ങൾ കരസ്ഥമാക്കി. ബി.പി.സി.എല്ലും കെ.ഇ.സി ഇന്റർനാഷനലും രണ്ടും അസറ്റ് ഹോംസ് ആറ് അവാർഡുകളും നേടി. ട്രോഫികളും മെഡലുകളും സാക്ഷ്യപത്രവും ഉൾപ്പെടുന്ന അവാർഡുകൾ ന്യൂഡൽഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിൽ ഏപ്രിൽ 8ന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.