കുറുപ്പംപടി : അകനാട് ഗവൺമെന്റ് എൽ.പി.സ്കൂളിന്റെ 73- മത് വാർഷിക ആഘോഷം മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം നിഷ സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.ജെ. മാത്യു, വൽസാ വേലായുധൻ ,മുൻ പഞ്ചായത്ത് അംഗം പി.കെ. ശിവദാസ്, പി.റ്റി.എ പ്രസിഡന്റ് സി.സി.സുധീർ ഹെഡ്മിസ്ട്രസ് ജയ എന്നിവർ പ്രസംഗിച്ചു.