ksusm

കൊച്ചി: അമേരിക്കയിലെ പ്രശസ്തമായ സ്റ്റാൻഫോർഡ് സർവകലാശാലയുടെ അഞ്ചു മാസത്തെ പരിശീലനപരിപാടിയിലേയ്ക്ക് കേരളത്തിലെ ഏഴ് സ്റ്റാർട്ടപ്പ് സംരംഭങ്ങളെ തിരഞ്ഞെടുത്തു. സ്റ്റാർട്ടപ്പുകളുടെ വാണിജ്യസാദ്ധ്യതകൾ വർദ്ധിപ്പിക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക ഉപദേശങ്ങൾ നേടാനും അവസരം നൽകുന്നതാണ് ഓൺലൈൻ പരിപാടി. കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത കിഡ് വെസ്റ്റർ, ബംബെറി, ഫോണോലോഗിക്‌സ്, സോഷ്യൽ ടൗൺ, ഐറോവ്, കുദ്രത്ത്, ഇസിഗോ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾ. പുതിയ വാണിജ്യതന്ത്രങ്ങൾ ആവിഷ്‌കരിക്കുക, വിപണന ശൃംഖല വളർത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഗ്രാജുവേറ്റ് സ്‌കൂൾ ഒഫ് ബിസിനസാണ് പരിശീലനം സംഘടിപ്പിക്കുന്നത്.