socialissu

മൂവാറ്റുപുഴ: ഇ ഫയലിംഗ് സംവിധാനം സൃഷ്ടിക്കുന്ന പ്രതിസന്ധിക്കളിൽ പ്രതിഷേധിച്ച് കേരള അഡ്വക്കേറ്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയൂർ താലൂക്ക് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

സി.ഐ.ടി.യു നേതാവ് കെ.എസ്. അരുൺകുമാർ, അഡ്വക്കേറ്റുമാരായ അനിൽ എസ്. രാജ്, ലിറ്റോ പാലത്തിങ്കൽ, ടി.ബി. മിനി, ജസ്റ്റിൻ, ബാർ കൗസിൽ ട്രഷറർ കെ.കെ. നാസ്സർ, ഗവമെന്റ് പ്ലീഡർമാരായ പി.റ്റി. രമേശ്, ജോർജ്ജ് ജോസഫ്, കെ.എ.സി.എ സംസ്ഥാന നേതാക്കളായ വി.ജി. മൈക്കിൾ, റ്റി.ഡി. രാജപ്പൻ, വി. ബാബു, കെ.എ.സി.എ ജില്ലാ നേതാക്കളായ ഒ.എൻ. ശശിധരൻ, റെജി പ്ലാച്ചേരി, എ.ബി. മുകുന്ദൻ, ജി. സന്തോഷ്, യൂണിറ്റ് നേതാക്കളായ ഫിലിപ്പോസ് എം.ഡി, കെ.ജി. അനിൽകുമാർ, സി.ആർ. ശിവകുമാർ, സി.ജി. ഷിനോജ്, ശശിധരൻ പിളള, എൻ.എ. ബാബു, സി.ആർ. തോംസൺ, ശിവശങ്കരൻ നായർ, ജില്ലാ സെക്രട്ടറി ടി.കെ. വേണുഗോപാലൻ, ജില്ലാ ട്രഷറർ എം.ആർ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. 10 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ എറണാകുളം ജില്ലയിലെ എല്ലാ അഡ്വക്കേറ്റ് ക്ലർക്കുമാരും പണിമുടക്കിൽ പങ്കെടുത്തു.