കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ബാഡ്മിന്റൺ അക്കാദമിയിൽ ഏപ്രിൽ 4 മുതൽ മേയ് 31 വരെ സമ്മർ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരം ആൽവിൻ ഫ്രാൻസിസാണ് മെന്റർ. ആദ്യ ക്യാമ്പ് ഏപ്രിൽ 4 മുതൽ 30 വരെയും രണ്ടാം ക്യാമ്പ് മേയ് 2 മുതൽ 31 വരെയുമാണ്. ആറ് വയസിന് മുകളിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. തുടക്കകാർക്കുള്ള കോച്ചിംഗ്, ഇന്റർമീഡിയറ്റ് കോച്ചിംഗ്, അഡ്വാൻസ്ഡ് കോച്ചിംഗ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പരിശീലനം.രജിസ്‌ട്രേഷൻ: 89213 09153.