കൊച്ചി: അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘിന്റെ കോളേജ് അദ്ധ്യാപകരുടെ വിഭാഗം കേരള ഘടകമായ ഉന്നതവിദ്യാഭ്യാസ അദ്ധ്യാപകസംഘം (യു.വി.എ.എസ് ) 9, 10 തീയതികളിൽ രജതജൂബിലി ആഘോഷവും സംസ്ഥാനസമ്മേളനവും നടത്തും. 9ന് എറണാകുളം രാമവർമ്മ ക്ലബിൽ വിദ്യാഭ്യാസ സെമിനാർ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നമ്മേൽ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് കേന്ദ്രസർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. കൃഷ്ണൻ, കാസർകോട് കേന്ദ്ര സർവ്വകലാശാല രജിസ്ട്രാർ ഡോ.എൻ. സന്തോഷ്‌കുമാർ, യുവാസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. രഘുനാഥ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

10ന് ഭാരത് ടൂറിസ്റ്റ് ഹോമിൽ സംസ്ഥാനസമ്മേളനം ജെ.എൻ.യു വൈസ് ചാൻസലർ പ്രൊഫ.ശാന്തിശ്രീ ധൂളിപുടി പണ്ഡിറ്റ് ഉദ്ഘാടനം ചെയ്യും.
കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു, ടി.പി. സിന്ധുമോൾ തുടങ്ങിയവർ സംബന്ധിക്കും.
സമാപനസഭയിൽ ആർ.എസ്.എസ് പ്രാന്ത ബൗദ്ധിക് ശിക്ഷൺ പ്രമുഖ് കെ.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും.