കോലഞ്ചേരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വടവുകോട് ബ്ളോക്ക് വാർഷിക സമ്മേളനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.ടി. ഉലഹന്നാൻ മുഖ്യപ്രഭാഷണം നടത്തി. എം.എൻ. കൃഷ്ണൻ, എം.കെ. രാജൻ, എം.ഒ. ജോൺ, കെ.കെ. ഗോപാലൻ, കെ.എസ്. വർഗീസ്, കെ.പി. റോയി, സി.ഡി. പത്മാവതിയമ്മ, ജോസ് വി. ജേക്കബ്, വി.എൻ. രവീന്ദ്രൻ, കെ.എസ്. എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എം.എൻ. കൃഷ്ണൻ (പ്രസിഡന്റ്), എം.കെ. രാജൻ (സെക്രട്ടറി), ജോസ് വി. ജേക്കബ് (ട്രഷറർ) എന്നിവരെ തിരഞ്ഞെ‌ടുത്തു.