കാലടി: രാജ്യ പുരസ്കാർ അവാർഡുകൾ ഇന്ന് വൈകുന്നേരം നാലിന് കാലടി ശ്രീശാരദ സ്കൂളിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വിതരണം ചെയ്യും. 21 പ്രിൻസിപ്പൽമാർക്ക് പ്രവർത്തന മികവിന് എക്സലൻസ് അവാർഡും പരിശീലകർക്ക് മെഡൽ ഒഫ് മെറിറ്റും ഗവർണർ സമ്മാനിക്കും. ചടങ്ങിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന ചീഫ് കമ്മിഷണർ എം. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിക്കും. ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദേശീയ അദ്ധ്യക്ഷൻ ഭരത് അറോറ, ദേശീയ ഓർഗനൈസിംഗ് കമ്മിഷണർ കിഷോർ സിംഗ് ചൗഹാൻ, സംസ്ഥാന സെക്രട്ടറി എം. ജൗഹർ, ആദി ശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്,​ സംസ്ഥാന ട്രഷററും ശ്രീശാരദ സ്കൂൾ പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രൻ , സി.പി.ഒ പ്രൊഫ. സി.പി.ജയശങ്കർ,​ എൻ.ശ്രീനാഥ് എന്നിവർ പറഞ്ഞു.