
കായംകുളം : സ്വയം തൊഴിൽ സംരംഭമായ ചെറുകിട പെറ്റ് ഷോപ്പ് മേഖല സംരക്ഷിക്കുന്നതിനും ഈരംഗത്ത് പ്രവർത്തിക്കുന്നവരുടെ ഉപജീവനമാർഗം നിലനിറുത്തുന്നതിനും ആൾ കേരള പെറ്റ് ഷോപ്പ് അസോസിയേഷൻ ജില്ലാ കമ്മിറ്റി രൂപീകരണവും പൊതുയോഗവും നാളെ വൈകിട്ട് 3 ന് ഹരിപ്പാട് മുരളി ഹോട്ടൽ ഹാളിൽ നടക്കും. കേന്ദ്ര സർക്കാരിന്റെ പുതിയ പെറ്റ് ഷോപ്പ് നിയമം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കുന്നതിനും പരിഹാരങ്ങൾ കാണുന്നതിനുമായി ചേരുന്ന യോഗത്തിൽ എല്ലാ ഷോപ്പ് ഉടമകളും പങ്കെടുക്കണമെന്നും സെബാസ്റ്റ്യൻ ആന്റണി, രാജേഷ് എന്നിവർ അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : അശോക് മാവേലിക്കര - ഫോൺ. 80 78 75 46 83.