കോലഞ്ചേരി: കുന്നത്തുനാട് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഒരു കോടി രൂപയുടെ ഭരണാനുമതിയായി. പൂതൃക്ക പഞ്ചായത്തിലെ കോട്ടൂർ സബ് സെന്ററിന് 25 ലക്ഷം രൂപയും മഴുവന്നൂർ പഞ്ചായത്തിലെ കുന്നുക്കുരുടി കൈതവേലി റോഡിന് 25 ലക്ഷം രൂപയും വാഴക്കുളം പഞ്ചായത്തിലെ സൗത്ത് വാഴക്കുളം എൽ.പി സ്കൂളിന്റെ കെട്ടിടനിർമ്മാണത്തിന് 50 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നതെന്ന് അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു.