df

കൊച്ചി: കൺസോർഷ്യം ഒഫ് അക്രഡിറ്റഡ് ഹെൽത്ത് കെയർ ഓർഗനൈസേഷന്റെ അന്തർദേശീയ സമ്മേളനം ഇന്നും നാളെയുമായി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കും. രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആരോഗ്യരംഗത്ത് സുരക്ഷിതമായ രീതികൾ വളർത്തിയെടുക്കുകയെന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. കിംസ് ഹെൽത്ത് ചെയർമാൻ ഡോ.എം.ഐ സഹദുള്ള, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺസൺ വാഴപ്പിള്ളി, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സി.ഇ.ഒ ഡോ.ബെന്നി ജോസഫ്, കിൻഡർ ആശുപത്രി സി.ഇ.ഒ ഡോ.രഞ്ജിത്ത് കൃഷ്ണൻ എന്നിവർ സാരഥ്യം വഹിക്കും. വ്യവസായ മന്ത്രി പി.രാജീവ് മുഖ്യാതിഥിയാകും.