valiyaparanbu-temple-

പറവൂർ: വലിയപല്ലംതുരുത്ത് എസ്.എൻ.ഡി.പി ശാഖ വലിയപറമ്പ് ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മഹോത്സവദിനങ്ങളിൽ നിർമ്മാല്യ ദർശനം, അഭിഷേകം, മഹാഗണപതിഹവനം, വിശേഷൽപൂജ, ദീപക്കാഴ്ച എന്നിവയുണ്ടാകും. ഇന്ന് രാവിലെ പത്തിന് നവപഞ്ചഗവ്യകലശാഭിഷേകം, രാത്രി പത്തിന് പള്ളിവേട്ട. നാളെ വൈകിട്ട് അഞ്ചിന് ആറാട്ട് പുറപ്പാട്, രാത്രി ഒമ്പതിന് പഞ്ചവിംശതി കലശാഭിഷേകം, പത്തിന് വലിയകുരുതി തർപ്പണത്തിന് ശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.