ആലുവ: ആലുവ ഫയർഫോഴ്സ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ദുരന്തനിവാരണ പരിശീലനം നൽകിയ സംഭവത്തിൽ ഡയറക്ടർ ജനറൽ റിപ്പോർട്ട് തേടി. കഴിഞ്ഞ 30ന് തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺഹാളിലായിരുന്നു പരിശീലനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിലുള്ള എൻ.ജി.ഒ കൺസോർഷ്യത്തിൽ പോപ്പുലർ ഫ്രണ്ട് അംഗമല്ല. ജില്ലാ കൺസോർഷ്യത്തോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആലുവ ഫയർഫോഴ്സ് ഓഫീസിന് മുമ്പിൽ ഹിന്ദു ഐക്യവേദി പ്രതിഷേധധർണ നടത്തും.