കുറുപ്പംപടി : പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ നാല് പ്രധാനപ്പെട്ട റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം നാലിന് ഓടക്കാലി ജംഗ്ഷനിൽ രാവിലെ 11 മണിക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു. ആലുവ - മൂന്നാർ റോഡ്, എം.സി.റോഡ്, പുല്ലുവഴി - കല്ലിൽ റോഡ്, കുറുപ്പംപടി - കൂട്ടിക്കൽ റോഡ്, എന്നീ റോഡുകളുടെ ബി.എം ബി.സി നിർമ്മാണ ഉദ്ഘാടനമാണ് നടക്കുക. എം.എൽ.എ പ്രത്യേകം ആവശ്യ പ്രകാരമാണ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി റോഡുകളുടെ നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നത്.