ചോറ്റാനിക്കര: ഗാന്ധിദർശൻ സമിതി പിറവം നിയോജക മണ്ഡലം പ്രവർത്തക യോഗം ഡി.സി.സി.പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോമോൻ ജോയി അദ്ധ്യക്ഷത വഹിച്ചു. റീസ് പുത്തൻവീടൻ, രാജു പി.നായർ, പ്രദീപ്കുമാർ,വേണു മുളന്തുരുത്തി, വിത്സൻ കെ. ജോൺ,ഷാജി ജോർജ്, റോബിൻ തോമസ്,ബെന്നി കെ.പൗലോസ്, ഷാജി,ജെയിംസ് മ്യാലിൽ,രഞ്ജിത്ത് രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജോമോൻ ജോയി (പ്രസിഡന്റ്),കെ.കെ. അജി (വൈസ് പ്രസിഡന്റ്),സിജോ ജോൺ (ജനറൽ സെക്രട്ടറി),എം.എം. ജയൻ,ജിത്തു പ്രദീപ് (സെക്രട്ടറിമാർ),അനി പീറ്റർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.