കോലഞ്ചേരി: പട്ടിമറ്റം വലമ്പൂർ ശ്രീ മഹാദേവ ക്ഷേത്ര ഉത്സവം ഇന്ന് തുടങ്ങി എട്ടിന് സമാപിക്കും. നാളെ വൈകിട്ട് എട്ടിന് കൊടിയേറ്റ്, 9 ന് പഴന്തോട്ടം സരസ്വതി നൃത്തവിദ്യാലയത്തിന്റെ നൃത്തസന്ധ്യ. തിങ്കളാഴ്ച രാവിലെ 7 ന് ശ്രീബലി, 7.30ന് നടക്കൽ പറവെയ്പ്, 9ന് ഉച്ചപൂജ, 6.30 ന് ദീപാരാധന, 7 ന് പിന്നൽ തിരുവാതിര, 7.30 ന് വളയൻചിറങ്ങര ലാസ്യ സ്കൂൾ ഒഫ് ഡാൻസിന്റെ നൃത്ത സന്ധ്യ. ചൊവ്വാഴ്ച പതിവ്പൂജകൾ, രാവിലെ 10.30 ന് ഉത്സവബലിയും ദർശനവും ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, വൈകിട്ട് 6.30 ന് തൃക്കാർത്തിക വിളക്ക്, 7 ന് ചാക്യാർകൂത്ത്, 8 ന് വലമ്പൂർ ദക്ഷ സ്കൂൾ ഒഫ് ഡാൻസിന്റെ നൃത്തനൃത്യങ്ങൾ. ബുധനാഴ്ച രാവിലെ 10.30 ന് ഉത്സവബലിയും ദർശനവും ഉച്ചക്ക് 1 ന് പ്രസാദ ഊട്ട്, വൈകിട്ട് 7 ന് കെ.എൻ. രാജഗോപാലൻ നായരുടെ പ്രഭാഷണം, 9 ന് പാലാ കമ്മൂണിക്കേഷൻസിന്റെ ഗാനമേള. വ്യാഴാഴ്ച രാത്രി 8 മുതൽ താലപ്പൊലി, 10ന് അന്നദാനം, 10.30ന് വലിയ വിളക്ക്. വെള്ളിയാഴ്ച രാവിലെ 9 ന് ശീവേലി, വൈകിട്ട് 4 ന് കാഴ്ചശീവേലി, 7 ന് കൊടിയിറക്ക്, 8.30 ന് ആറാട്ട് വിളക്ക്