df

കൊച്ചി: അതിരൂപതയുടെ ഭൂമി വില്പനക്കേസിൽ വിചാരണ നേരിടാൻ സുപ്രീംകോടതി നിർദേശിച്ച സാഹചര്യത്തിൽ കർദ്ദിനാൾ ജോർജ് അലഞ്ചേരിയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് 5ന് എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിൽ അൽമായ മുന്നേറ്റം അതിരൂപത സമിതി പ്രതിഷേധം സംഘടിപ്പിക്കും. കർദിനാൾ ആലഞ്ചേരിയെ സഭയുടെ മുഴുവൻ ചുമതലകളിൽ നിന്ന് നീക്കണമെന്നും വത്തിക്കാന്റെ നിയന്ത്രണത്തിൽ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ ചുമതല ഏല്പിക്കണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.ഭൂമി വില്പനയുമായി ബന്ധപ്പെട്ട് 16 ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുകയാണ് കർദിനാൾ ആലഞ്ചേരിയെന്ന് മുന്നേറ്റം ആരോപിച്ചു.