ആലങ്ങാട്: കരുമാല്ലൂർ, ആലങ്ങാട് മേഖലാ റസിഡന്റ്‌സ് അസോസിയേഷൻ മേഖലാ കമ്മിറ്റി വിഭജിച്ച് ആലങ്ങാട് പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ചു. കർമ്മ ആലങ്ങാട് മേഖലാ കമ്മിറ്റി രൂപീകരണ യോഗത്തിൽ കർമ്മ മേഖലാ പ്രസിഡന്റ് പി.എസ്. സുബൈർഖാൻ അദ്ധ്യക്ഷനായി. സാജു കോയിത്തറ, ജനറൽ സെക്രട്ടറി ബി. മുകുന്ദകുമാർ, ട്രഷറർ ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ പ്രസംഗിച്ചു. കർമ്മ ജില്ലാ വൈസ് പ്രസിഡന്റ് സക്കറിയ മണവാളന്റെ അദ്ധ്യക്ഷതയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭാരവാഹികളായി സാജു കോയിത്തറ (പ്രസിഡന്റ്), എ.സി. രാധാകൃഷ്ണൻ(ജനറൽ സെക്രട്ടറി), സഹിത സുലൈമാൻ (ട്രഷറർ), രമേശ് കർത്ത, രമേശ് ബാബു (വൈസ് പ്രസിഡന്റ്), അഗസ്റ്റിൻ ആക്കുന്നത് എന്നിവരെയും ജില്ലാ പ്രതിനിധികളായി പി.എസ്. സുബൈർഖാൻ, സാജു കോയിത്തറ എന്നിവരെയും തിരഞ്ഞെടുത്തു.