ചോറ്റാനിക്കര: കെ-റെയിലിനു പകരം കെ.എസ്. ആർ. ടി. സി അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. കേരളപ്രദേശ് ഗാന്ധി ദർശന വേദി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ഒരേ സമയം നടത്തിയ കെ -റെയിൽ വിരുദ്ധ കൂട്ടധർണ്ണകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ കെ.ആർ. നന്ദകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി. സി ഭാരവാഹികളായ വി.പി. സജീന്ദ്രൻ, വി.ജെ. പൗലോസ്, ജയ്‌സൺ ജോസഫ് ,ഐ.കെ. രാജു, ഫാ. ജോയ്‌സ് കൈതക്കോട്ടിൽ, പി. മോഹനകുമാരൻ, മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, എം.പി. ജോർജ്, എം.എം. ഷാജഹാൻ, വിജി രഘുനാഥ്, സി.കെ. മുംതാസ്, സി.ആർ. ദിലീപ് കുമാർ, തങ്ങൾ കുഞ്ഞ്, കെ. വിജയൻ, വി .ജി.ശശിധരൻ, ജോസ് കാച്ചപ്പിള്ളി, ജോസഫ് കല്ലൻ, ദേവി പ്രിയ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.