മൂവാറ്റുപുഴ : കീച്ചേരിപ്പടി - ആട്ടായം - മുളവൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ റോഡ് ബി.എം ബി.സി. നിലവാരത്തിൽ നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ആറ് കിലോമീറ്റർ ദൂരമുള്ള റോഡ് നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റീബിൽഡ് കേരളയിൽ പെടുത്തി 3.50 കോടി രൂപ അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് തുടർ നടപടികളൊന്നും ഉണ്ടായില്ല. മൂവാറ്റുപുഴ നഗരസഭ, പായിപ്ര പഞ്ചായത്തു പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന റോഡിന്റ ഒരു ഭാഗം ജില്ലാ പഞ്ചായത്തിനു കീഴിലാണ്. ജില്ലാ പഞ്ചായത്തിനു കീഴിൽ വരുന്ന 3 കിലോമീറ്റർ ദൂരംതകർന്നുകിടക്കുകയാണ്. സമീപ ഭാഗങ്ങളിലെ മുഴുവൻ റോഡുകളും നവീകരിച്ചങ്കിലും കീച്ചേരിപ്പടി മുളവൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ റോഡിനെ കൈയൊഴിഞ്ഞ മട്ടാണ്.