domini

കൊച്ചി: ഡൊമിനിക്കൻ റിപ്പബ്ളിക്ക് അംബാസഡർ ഡേവിഡ് പ്യൂഗ് കൊച്ചി ഇൻഫോപാർക്ക് സന്ദർശിച്ചു. ഐ.ടി പാർക്ക്‌സ് സി.ഇ.ഒ ജോൺ എം. തോമസുമായും വിവിധ കമ്പനി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.

കളമശേരി ഡിജിറ്റൽ ഹബ്ബ്, കൊച്ചി യൂണിവേഴ്‌സിറ്റി, കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി തുടങ്ങിയ സ്ഥാപനങ്ങളും സന്ദർശിച്ചു. ഡിജിറ്റൽ ഹബ്ബിൽ ആറ് സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികളുമായി അദ്ദേഹം സംവദിച്ചു. സാങ്കേതിക കഴിവുകളിലും ജീവിതഭൗതിക സാഹചര്യങ്ങളിലും കേരളവും ഡൊമിനിക്കൻ റിപ്പബ്ളിക്കും തുല്യനിലയിലാണെന്ന് ഡേവിഡ് പ്യൂഗ് പറഞ്ഞു. സർക്കാരുകൾ മികച്ച പിന്തുണയാണ് നൽകുന്നത്. സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം കണ്ടുമനസിലാക്കാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.