മൂവാറ്റുപുഴ: ഗവ. ഈസ്റ്റ് ഹൈസ്കൂളിൽ അദ്ധ്യയന വർഷത്തെ വാർഷികാഘോഷ പരിപാടികളും മികവ് പ്രദർശനവും എൽ.എസ്.എസ് , യു.എസ്.എസ്, ജേതാക്കൾക്ക് ആദര സമർപ്പണവും നടന്നു. വാർഡ് കൗൺസിലർ പ്രമീള ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി.പി എൽദോസ് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് ജേതാക്കൾക്ക് പുരസ്കാര സമർപ്പണം നടത്തി . മുനിസിപ്പൽ കൗൺസിലർ ജോയ്സ് ആന്റണി സമ്മാനദാനം നടത്തി. ആവോലി പഞ്ചായത്ത് അംഗം ശ്രീനി വേണു ,പി.ടി.എ പ്രസിഡന്റ് ബിനു മോൻ മണിയംകുളം ,വൈസ് പ്രസിഡന്റ് സുൾഫി കെ.ബി ,മാതൃ സംഗമം ചെയർ പേഴ്സൺ സജ്ന മുജീബ് , സ്കൂൾ സംരക്ഷണ സമിതി ഭാരവാഹികളായ എൻ.കെ. രാജൻ, എൻ.പി. ജയൻ, ഹെഡ്മിസ്ട്രസ് രാധാമണി.കെ, സ്റ്റാഫ് സെക്രട്ടറി ആഷ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും മികവ് പ്രദർശനവും നടന്നു.