മുവാറ്റുപുഴ : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുവാറ്റുപുഴ ഉപ കേന്ദ്രത്തിൽ ബിരുദധാരികൾക്കുള്ള റെഗുലർ സിവിൽ സർവീസസ് പരീക്ഷ പരിശീലന ക്ലാസ് ജൂൺ 1നു ആരംഭിക്കും. ഏപ്രിൽ 24 ന് രാവിലെ 11 മണി മുതൽ 1 മണി വരെ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ https://kscsa.org/news/ എന്ന വെബ്സൈറ്റിൽ ആരംഭിച്ചിരിക്കുന്നു. ഗവ. മോഡൽ ഹൈസ്കൂൾ റോഡിലാണ് ഉപകേന്ദ്രം പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 8281098873