ആലുവ: എൽ.ഡി.എഫ് സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കികൊല്ലുകയാണെന്ന് കേരള കോൺഗ്രസ് ജില്ലാ നേതൃസംഗമം ആരോപിച്ചു.

ലഹരി കുറഞ്ഞ മദ്യം പ്രാദേശികമായി ഉത്പാദിപ്പിക്കുക വഴി പുതിയ മദ്യപരെ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമമെന്നും യോഗം ആരോപിച്ചു.
വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസീസ് ജോർജ്, ജോണി നെല്ലൂർ, അഹമ്മദ് തോട്ടത്തിൽ, സേവി കുരിശുവീട്ടിൽ, ജോണി അരീക്കാട്ടിൽ, ജോസ് വള്ളമറ്റം, വിൻസെന്റ് ജോസഫ്, ഡൊമിനിക് കാവുങ്കൽ, ബേബി വട്ടക്കുന്നേൽ, ജിസൺ ജോർജ്, ഷൈസൻ പി. മാങ്ങുഴ, ദിനേശ് കർത്ത എന്നിവർ പ്രസംഗിച്ചു.