അങ്കമാലി: പൂതംകുറ്റി എസ്.എൻ.ഡി.പി.ശാഖയുടെ കീഴിലുള്ള ശ്രീ ഭൂതഭൂവനേശ്വരി ശ്രീ ഭദ്രകാളി ക്ഷേത്രങ്ങളിലെ മീനഭരണി മഹോത്സവം തുടങ്ങി.ക്ഷേത്രം തന്ത്രി സ്വാമി ബാബാനന്ദ ഉത്സവത്തിന്കൊടിയേറ്റി.

ശനിയാഴ്ച രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹവനം,തുടർന്ന് ഉഷപൂജ, മുളപൂജ, കലശപൂജ, കലശാഭിഷേകം, 9.30 ന് സർപ്പകാവിൽ വിശേഷാൽ പൂജ,നൂറും പാലും,10.30 ന്, മലമൂപ്പൻ പൂജ, ഉച്ചയ്ക്കു ശേഷം 2.30ന് ശ്രീ ഭ്രദകാളിക്ക് കളമെഴുത്തും പാട്ടും, വൈകി ട്ട് 6.30 ന് ദീപാരാധന, ദീപകാഴ്ച, മഹാകാണിക്ക സമർപ്പണം. ഞായറാഴ്ച രാവിലെ ഒമ്പതിന് കാഴ്ചശീവേലി, ഉച്ചയ്ക്ക് 12.30 ന് മഹാ അന്നദാനം,വൈകിട്ട് 4.30 ന് ആറാട്ടിന്പുറപ്പാട്, തുടർന്ന് ആറാട്ട്, എഴുന്നള്ളിപ്പ്, രാത്രിഎട്ടിന് മഹാ ദീപാരാധന, ദീപകാഴ്ച, മഹാകാണിക്ക സമർപ്പണം,8.30 ന് തായമ്പക,അത്താഴപൂജ,അന്നദാനം,10.30 മുതൽ മഹാഗുരുതിഎന്നിവ ഉണ്ടാകും.