ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിൻസിപ്പലായി പ്രൊഫ. ഡോ. മിലൻ ഫ്രാൻസ് ചുമതലയേറ്റു. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയും മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി റിസർച്ച് ഗൈഡുമാണ്. 58 -ാം വർഷത്തിലേക്ക് കടന്ന ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ കന്യാസ്ത്രീ അല്ലാതെ മറ്റൊരാൾ ആദ്യമായാണ് പ്രിൻസിപ്പലായി ചുമതലയേറ്റത്.

ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് 21 വർഷത്തെ സേവനത്തിന് പ്രിൻസിപ്പലായിരുന്ന ഡോ. സി. ശാലിനി വിരമിച്ച ഒഴിവിലാണ് ഡോ. മിലൻ ഫ്രാൻസിന്റെ നിയമനം. ഡോ. സി. ശാലിനി മലയാള വിഭാഗ അദ്ധ്യാപികയും മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി റിസർച്ച് ഗൈഡുമായിരുന്നു. 2018ലാണ് പ്രിൻസിപ്പലായി ചുമതലയേറ്റത്. കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ നിന്നും ലിൻസി ജോസഫും വിരമിച്ചിട്ടുണ്ട്.