കാലടി: നീലീശ്വരം ഗവ.എൽ.പി.സ്കൂൾ എഴുപത്തിരണ്ടാമത് വാർഷികം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.വി.ബിബിൻകുമാർ അദ്ധ്യക്ഷനായി. സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ.അയിഷ, കെ.കെ.ജിതി, മുവാറ്റുപുഴ ആർ.ഡി.ഒ.പി.എൻ.അനിൽകുമാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷിബു പറമ്പത്ത്, ജോയ് അവൂക്കാരൻ, മിനി സേവ്യർ,വാർഡ് അംഗങ്ങളായ വിജി റെജി, പി.ജെ.ബിജു, ആനിജോസ്,ബിൻസി ജോയ്,സതി ഷാജി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ടി.എൽ.പ്രദീപ്, മദർ പി.ടി.എ പ്രസിഡന്റ് മിനി ഉണ്ണി, എസ്സ്.ആർ.ജി.കൺവീനർ സോണിയ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.