
കൊച്ചി: ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കൊണ്ടും ഉന്നത സ്വാധീനങ്ങൾക്ക് വഴങ്ങിയും അഴിമതിയാൽ സ്വാധീനിക്കപ്പെട്ടും നിരപരാധികൾ ശിക്ഷിക്കപ്പെട്ട 10 സംഭവങ്ങൾ അടങ്ങിയ അഡ്വ. അരുൺ കെ. ധൻ എഴുതിയ 'നിയമം നിഴൽ വീഴ്ത്തിയ ജീവിതങ്ങൾ' ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് 4 ന് വൈറ്റില ബി.ടി.എച്ച് സരോവരം ഹോട്ടലിൽ ഗോവ ഗവർണർ പി.എസ് . ശ്രീധരൻ പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്യും. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ്. കെ.ടി. തോമസ് പുസ്തകപ്രകാശനം നിർവഹിക്കും. ജസ്റ്റിസ്. എൻ. നഗരേഷ് അദ്ധ്യക്ഷനാകും. ഡി ജി പി ആർ. ശ്രീലേഖ പുസ്തകം ഏറ്റുവാങ്ങും. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് വിശിഷ്ടാതിഥിയാകും. അഡ്വ. അർജുൻ ശ്രീധർ പുസ്തകം പരിചയപ്പെടുത്തും. കേരള മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥ്, മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, നമ്പി നാരായണൻ, ഡോ. സെബാസ്റ്റ്യൻ പോൾ, പി.ആർ. ശിവശങ്കർ തുടങ്ങിയവർ പങ്കെടുക്കും. അരുൺ കെ.ധൻ മറുപടി പ്രസംഗം നടത്തും.