ആലുവ: കെ- റെയിൽ പദ്ധതി ഉപേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ഗാന്ധിദർശൻ സമിതി ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ഉപവാസ സമരം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി.സി. കബീർ അദ്ധ്യക്ഷത വഹിക്കും. സ്ത്രീകളെയും കുട്ടികളെയും മൃഗീയമായി ഉപദ്രവിക്കുന്ന കേരള പൊലീസിന്റെ നടപടികളിൽ ഗാന്ധി ദർശൻ സമിതി പ്രതിക്ഷേധിക്കുന്നതായി ജില്ലാ പ്രസിഡന്റ് കെ.ഡി. ഹരിദാസ് അറിയിച്ചു.