കൊച്ചി: പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് കേരള വനിതാ കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി ഇന്ത്യൻ ഓയിൽ കോർപ്പറേഷനു മുൻപിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. സമരം ജില്ലാ പ്രസിഡന്റ് സുജ ലോനപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഗ്രേസി ആന്റണി, സുനിത ബെൻസൺ, പ്രിയ, ടെൻസി തോമസ്, നീതു ജോക്‌സ്, ഭവ്യ ജീൻ എന്നിവർ പ്രസംഗിച്ചു.