പൂത്തോട്ട: ശ്രീനാരായണ പബ്ലിക് സ്കൂൾ യു.കെ.ജി വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. സ്കൂൾ മാനേജർ ഇ.എൻ. മണിയപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് എ.ഡി.ഉണ്ണിക്കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ സുരേഷ് എം. വേലായുധൻ, സ്കൂൾ പ്രിൻസിപ്പൽ വി.പി. പ്രതീത എന്നിവർ സംസാരിച്ചു. എം.എച്ച്. സാനിമോൾ സ്വാഗതവും കെ.കെ. മായ നന്ദിയും പറഞ്ഞു.