കാലടി: ലോട്ടറി വില്പനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. നീലീശ്വരം മുണ്ടങ്ങാമറ്റം ഷൺമുഖൻ കവല കളരിക്കൽ സലിയാണ് (48) അറസ്റ്റിലായത്. നീലീശ്വരം ജംഗ്ഷനിൽവച്ച് കഴിഞ്ഞദിവസമാണ് സംഭവം. എസ്.ഐമാരായ എസ്. ശിവപ്രസാദ്, ജയിംസ് മാത്യു, എ.എസ്.ഐ ജോഷി തോമസ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.