കൊച്ചി: സബർമതി പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കെ-റെയിൽ കീറി മുറിക്കാത്ത കേരളം എന്ന വിഷയത്തിൽ പ്ലബിസൈറ്റ് നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ നടത്തുന്ന പദ്ധതികളിൽ ജനഹിത പരിശോധനയാണ് പ്ലബിസൈറ്റ് എന്ന് പറയുന്നത്. ഇന്ന് രാവിലെ 10.30 ന് എറണാകുളം ഡി.സി.സി യിലെ സബർമതി പഠന ഗവേഷണ കേന്ദ്രത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്ലബി സൈറ്റ് ഉദ്ഘാടനം ചെയ്യും. ഡോ.ശ്രീധർ രാധാകൃഷ്ണൻ, സി.ആർ നീലകണ്ഠൻ, ഡോ. സി.ജയരാമൻ എന്നിവർ പങ്കെടുക്കും. എറണാകുളത്തെ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും.