
പത്തനംതിട്ട : കലയുടെ അങ്കത്തട്ടിൽ അവേശം അലതല്ലി ആദ്യദിനം. അതിഥികളെ ആർപ്പുവിളിച്ചാണ് പതിനായിരക്കണക്കിന് വിദ്യാർത്ഥി സമൂഹം വേദിയിലേക്ക് വരവേറ്റത്. പത്തനംതിട്ടക്കാരുടെ ആവേശവും ആഹ്ളാദവും നിറഞ്ഞു നിന്ന കാഴ്ചയായിരുന്നു അത്. മഴയുടെ ഇരമ്പലിന് മുകളിൽ വിദ്യാർത്ഥികളുടെ ആർപ്പുവിളികൾ ഉയർന്നു. നനഞ്ഞ അന്തരീക്ഷത്തിലും അവേശത്തിന്റെ ചൂട് കൊടിമുടി കൊണ്ടു. വേദിയിൽ ഉണ്ണിമുകുന്ദന്റെ പാട്ടിനൊപ്പം പാടിയും നവ്യാനായരുടെ സെൽഫിക്ക് പോസ് ചെയ്തും വിദ്യാത്ഥികൾ സന്തോഷം പങ്കിട്ടു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടന്ന സ്റ്റീഫൻ ദേവസിയുടെ സംഗീതവിരുന്നിലും ആവേശം കൊടുമ്പിരികൊണ്ടു. കലോത്സവത്തിന് തുടക്കം കുറിച്ച് തിരുവാതിര, കേരളനടനം, ഗ്രൂപ്പ് സോഗ് എന്നിവ അരങ്ങിൽ എത്തിയപ്പോഴും അവേശത്തിൽ കാണികൾ കയ്യടിച്ച് സ്വീകരിച്ചു. എട്ടുമണിക്ക് ശേഷമാണ് മത്സരം ആരംഭിച്ചത്. അപ്പോഴും സദസ് നിറഞ്ഞു തന്നെ നിന്നു.