തൃക്കാക്കര: കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് എക്‌സൈസ് നടത്തിയ പരിശോധനകളിൽ പിടികൂടിയത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന്. യുവതി - യുവാക്കളിൽ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞതും കഞ്ചാവിനോടും എം.ഡി.എം.എ പോലെയുള്ള മയക്കുമരുന്നുകളോടുമുള്ള പ്രിയം കൂടിയതുമാണ് കേരളത്തിലേക്ക് മയക്ക് മരുന്നിന്റെ കുത്തൊഴുക്കിന് പ്രധാന കാരണം. കഴിഞ്ഞ ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് എക്‌സൈസ് പിടികൂടിയത് 5632.6 കിലോ കഞ്ചാവാണ്. മാർക്കറ്റിൽ കോടികൾ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവ.
വിവിധ പരിശോധനകൾക്കിടെയുണ്ടായ പ്രതികളുടെ ആക്രമണത്തിൽ 24 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. ഏറ്റവും കൂടുതൽ പരിക്കേറ്റത് സിവിൽ ഓഫീസർമാർക്കാണ്.

 പരിശോധനയ്ക്ക് പോകുന്ന എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ആയുധങ്ങൾ നൽകണം. ഇടുക്കി പോലെയുള്ള മലയോര മേഖലകളിൽ അടക്കം സ്വന്ത ജീവൻപോലും പണയംവച്ചാണ് ഉദ്യോഗസ്ഥർ ജോലിചെയ്യുന്നത്.

രാജു വാഴക്കാല