n

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും അഹല്യ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി. അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം കെ.കെ. മാത്തുകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിജി പ്രകാശ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനിത തോമസ്, എൽദോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ 100 ഓളം പേര് സംബന്ധിച്ച്. 25 പേർക്ക് തിമിര ശസ്ത്രക്രിയയ്ക്ക് റെഫർ ചെയ്തു.