കാലടി: ജാമ്യംനേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട അയ്യമ്പുഴ ചുള്ളി താണിക്കോട് കോളാട്ടുകുടി ബിനോയിയുടെ (39) ജാമ്യം റദ്ദാക്കി. അയ്യമ്പുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ ജാമ്യം നേടിയശേഷം ജാമ്യവ്യവസ്ഥ ലംഘിച്ച് ചാലക്കുടിയിൽ സമാന സ്വഭാവമുളള കേസിൽ പ്രതിയായി. തുടർന്നാണ് ജാമ്യംറദ്ദുചെയ്ത് ജയിലിലടച്ചത്. അയ്യമ്പുഴ, കാലടി, പെരുമ്പാവൂർ, കുന്നത്തുനാട്, അങ്കമാലി, ചാലക്കുടി, പുത്തൻകുരിശ് എന്നീ പൊലീസ് സ്‌റ്റേഷനുകളിലായി നിരവധി മോഷണക്കേസിലെ പ്രതിയാണ്.